ജര്‍മനിയില്‍ പള്ളിയില്‍ വെടിവെപ്പ്,  നിരവധി പേര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍-ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗ്രോസ് ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്. ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നതായി ഹാംബര്‍ഗ് പോലീസ് സംശയിക്കുന്നു.
രാത്രി 9 മണിയോടെയാണ് വെടിവെപ്പ്  ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒന്നോ അതിലധികമോ പേര്‍ ചേര്‍ന്നാണ് വെടിവെപ്പ്  നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കാരണം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് വെടിയൊച്ച കേട്ടതായും പരിശോധനയില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് അക്രമിയുടേതാണെന്ന് പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശം വളഞ്ഞ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഓപ്പറേഷന്‍ നടക്കുന്നതിനാല്‍ സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. 
 

Latest News