കാള ചവിട്ടിമെതിച്ചു, നാലുവയസ്സുകാരി ഗുരുതരാവസ്ഥയില്‍; നടുക്കുന്ന വീഡിയോ

അലീഗഢ്- ഉത്തര്‍പ്രദേശില്‍ അലഞ്ഞുതിരിയുന്ന കാളയുടെ ചവിട്ടേറ്റ് നാലു വയസ്സുകാരി ഗുരുതരാവസ്ഥയില്‍. അലീഗഢിലെ താന ഗാന്ധി പാര്‍ക്ക് ഏരിയയിലെ ധനിപൂര്‍ മാണ്ഡിയിലാണ് നാല് വയസ്സുകാരിയെ കാള  ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കാള കുട്ടിയെ ചവിട്ടിമെതിക്കുന്നതാണ് വീഡിയോ. മുനിസിപ്പല്‍ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും അലഞ്ഞുതിരിയുന്ന കാളയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു.

 

Latest News