കോട്ടയം- കുടുംബവഴക്കിനെ തുടർന്ന് രണ്ടു വയസുള്ള മകന്റെ തലയിൽ അച്ഛൻ തിളച്ചവെള്ളം ഒഴിച്ചു. കേസിൽ അച്ഛൻ അറസ്റ്റിൽ. അമ്മ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് അച്ഛനെ അറസ്റ്റ് ചെയ്തത്.
കുടുംബവഴക്കിനെ തുടർന്നാണ് അച്ഛൻ രണ്ടു വയസ്സുള്ള മകന്റെ തലയിൽ തിളച്ച വെള്ളം ഒഴിച്ചതെന്നാണ് റിപ്പോർട്ട്. മൂന്നിലവ് കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്. സാരമായി പൊള്ളലേറ്റ കുട്ടി അമ്മയ്‌ക്കൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണ്. കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. അനുപ്രസന്നനെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത പ്രതിഷേധവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു.