റിയാദ്- സൗദിയിലെ വിവിധ രംഗങ്ങളിലെ വനിതാ മുന്നേറ്റത്തിനു പ്രോത്സാഹനം നൽകൽ ലക്ഷ്യമിട്ട് റിയാദിലെ പ്രിൻസസ് നൂറ സർവ്വകലാശാല ഏർപ്പെടുത്തിയ പ്രിൻസസ് നൂറ അവാർഡുകൾ പ്രഖ്യാപിച്ചു. സാമ്പത്തികപദ്ധതി രംഗത്തെ അവാർഡിന് എഞ്ചിനിയർ ലംയ അൽ നഈമും കലാരംഗത്തെ അവാർഡിന് ഡോ.ഖലൂദ് ബുഖമിയും നാച്ച്വറൽ സയൻസിൽ നജ്‌ല അൽ റദാദിയും അവാർഡിനർഹരായപ്പോൾ പ്രിൻസസ് നൗഫ് ബിൻത് അബ്ദുറഹ്മാൻ അൽസൗദിനും യാസ്മീൻ അൽ തുവൈജിരിക്കുമാണ് ഹ്യൂമാനിറ്റീസിൽ അവാർഡു ലഭിച്ചത്. മഹ അബ്ദുല്ല അൽ മുനീഫ് സാമൂഹ്യ പ്രവർത്തനത്തിനുള്ള അവാർഡും കരസ്ഥമാക്കി, പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഇന്നലെ നടന്ന ചടങ്ങിൽ സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബുനയ്യാനിന്റെ സാന്നിദ്ധ്യത്തിൽ അവാർഡിനർഹരായവരെ ആദരിച്ചു.