ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്  ബസും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ (37)ആണ് മരിച്ചത്. മണ്ണാര്‍ക്കട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രമ്യ രാവിലെ ജോലിക്ക് പോകുമ്പോള്‍ ദേശീയ പാതയില്‍ അരിയൂരിലാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ വന്ന ബസ് രമ്യയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രമ്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.

 

Latest News