Sorry, you need to enable JavaScript to visit this website.

യാത്രയയപ്പിനും പുതിയ കലക്ടർക്ക് ചുമതല കൈമാറാനും രേണു രാജ് എത്തിയില്ല

Read More

കൊച്ചി - എറണാകുളം ജില്ലയുടെ കലക്ടർ സ്ഥാനത്തിനിന്ന് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ച രേണു രാജ് പുതിയ കലക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിനും യാത്രയയപ്പിനും എത്തിയില്ല. പുതുതായി ചുമതലയേൽക്കുന്ന എൻ.എസ്.കെ ഉമേഷിന് ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം എത്താൻ സാധിക്കില്ലെന്ന് അവർ ജീവനക്കാരെ ഇന്ന് രാവിലെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ താൻ ചുമതല ഒഴിഞ്ഞതായി പറഞ്ഞതായാണ് വിവരം.
 അതിനിടെ, എറണാകുളം ജില്ലയുടെ പുതിയ കലക്ടറായി ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്ന എൻ.എസ്.കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീ അണയ്ക്കുന്നതിനായി രേണു രാജ് മികച്ച ആക്ഷൻ പ്ലാൻ ഉണ്ടാക്കിയതായി പുതിയ കലക്ടർ പറഞ്ഞു. ആക്ഷൻ പ്ലാൻ നടപ്പാക്കും. ജനം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാലിന്യ നിർമാർജനത്തിന് ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 വയനാട്ടിലേക്കുള്ള സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കലക്ടർ രേണു രാജ് രംഗത്തെത്തിയിരുന്നു. വനിതാ ദിന ആശംസകൾ നേർന്നുള്ള പോസ്റ്റിൽ 'നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം' എന്നായിരുന്നു രേണു രാജിന്റെ പോസ്റ്റ്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമെന്നോണം ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി വയനാട്ടിലേക്ക് നിയമിച്ച് ഉത്തരവിട്ടത്. ബ്രഹ്മപുരം മാലിന്യപ്രശ്‌നം രൂക്ഷമായി തുടരുന്നതിനിടെയുള്ള സ്ഥലംമാറ്റം പല രൂപത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തിയിരുന്നു. കളക്ടറുടെ സ്ഥലംമാറ്റത്തെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ സ്വാഗതം ചെയ്തിരുന്നു. ബ്രഹ്മപുരം മാലിന്യപ്രശ്‌നത്താലല്ല, അതല്ലാതെ തന്നെ പല പരാതികളും കലക്ടറുടെ പേരിൽ ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. 

Latest News