സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശൂര്‍ ദേശമംഗലത്ത് സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പതിപ്പറമ്പില്‍ സുബ്രഹ്മണ്യ(40) നാണ് മരിച്ചത്. ദേശമംഗലം വെള്ളിയാട് സ്വദേശിയാണ് മരിച്ച സുബ്രഹ്മണ്യന്‍. മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ സുരേഷ് സുബ്രഹ്മണ്യനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ചികിത്സയിലിരിക്കെയാണ് സുബ്രഹ്മണ്യന്‍ മരിച്ചത്. സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
 

Latest News