ചെന്നൈ മെയില്‍ തൃശൂര്‍ വരെ, ജനശതാബ്ദി റദ്ദാക്കി 

തിരുവനന്തപുരം-തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ജനശതാബ്ദി 26ന് റദ്ദാക്കി. 27നുള്ള മടക്ക സര്‍വീസുമില്ല. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ 26ന് തൃശൂരില്‍ സര്‍വീസ് നിറുത്തും. മടക്കസര്‍വീസും അവിടെ നിന്നായിരിക്കും. ഹരിപ്പാട്, ചേപ്പാട്, പുതുക്കാട് സ്റ്റേഷനുകളിലും തൃപ്പൂണിത്തുറ, മുളന്തുരുത്തി, ഓച്ചിറ,കരുനാഗപ്പള്ളി സെക്ഷനുകളിലും ട്രാക്കിന്റെ പണി നടക്കുന്നതിനാലാണിത്. 26ന് എറണാകുളത്തുനിന്നുള്ള ഷൊര്‍ണ്ണൂര്‍ മെമു, ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കി. കൊല്ലം-എറണാകുളം മെമു 9,13,17,19 തീയതികളില്‍ കായംകുളത്തും 26ന് കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് തൃശൂരിലും നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ് 12മുതല്‍ 31വരെ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ എറണാകുളത്തും എറണാകുളം-കൊല്ലം മെമു 9മുതല്‍ 31വരെ ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കായംകുളത്തും സര്‍വീസ് നിറുത്തും. കൊച്ചുവേളി-ലോകമാന്യതിലക് 9ന് കോട്ടയത്ത് ഒരുമണിക്കൂറും ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് 9,13,14,17,18,19ദിവസങ്ങളില്‍ അരമണിക്കൂറും വൈകും.
 

Latest News