കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍, കള്ളനോട്ട് മറ്റൊരാളിലൂടെ ബാങ്കിലെത്തിച്ചു

ആലപ്പുഴ: കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റിലായി. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോള്‍ ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു കിട്ടിയ ഏഴു കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടത്. കള്ളനോട്ട് സംബന്ധിച്ച് ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍ നിന്നു കിട്ടിയ നോട്ടുമായി മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് ബാങ്കില്‍ എത്തിയത്. 500 രൂപയുടെ ഏഴു കള്ളനോട്ടുകളാണ് ബാങ്കില്‍. എന്നാല്‍ ഇയാള്‍ക്ക് ബാങ്കില്‍ നല്‍കിയത് കള്ളനോട്ടാണെന്ന് അറിവില്ലെന്ന് പൊലീസ് പറയുന്നു. കള്ളനോട്ടുകളുടെ ഉറവിടം അറസ്റ്റിലായ ജിഷ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോള്‍. മുന്‍പ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്‌ക്കെതിരെ ആരോപണം ഉണ്ട്.

 

Latest News