പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുമെന്ന് പറഞ്ഞ് പൊന്നാനിയില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവതിയും യുവാവും അറസ്റ്റില്‍

മലപ്പുറം :  പാവപ്പെട്ടവര്‍ക്ക്  വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് പൊന്നാനിയില്‍ വിവിധ ആളുകളില്‍ നിന്നായി ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുള്‍സലിം എന്നിവരാണ് അറസ്റ്റിലായത്. നാല് സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് നിരവധി പേരില്‍ നിന്നായി 20 ലക്ഷം രൂപയോളം ഇവര്‍ തട്ടിയെടുത്തത്.  പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.  ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ് 7500 രൂപ മാത്രം അടച്ചാല്‍ മതിയെന്ന് പറഞ്ഞാണ് ഭൂമിയും വീടുമില്ലാത്ത പാവങ്ങളെ ഇവര്‍ പറ്റിച്ചത്. സക്കീനയാണ് പണം വാങ്ങിയിരുന്നത്. ഈ തുക അബ്ദുള്‍ സലീമിനെ ഏല്‍പ്പിക്കുകയായിരുന്നുവത്രേ. വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായും പോലിസില്‍ പരാതിയെത്തിയതും.
 

Latest News