Sorry, you need to enable JavaScript to visit this website.

ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കൽ: ഹരജി മാറ്റി

തലശ്ശേരി-ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(മൂന്ന്) ജഡ്ജി റൂബി കെ.ജോസ് മാറ്റി. ഇന്നലെ വാദം നടക്കാനിരുന്ന ഹരജി പരിഗണിക്കുന്നത് ഈ മാസം 15 ലേക്ക് മാറ്റുകയായിരുന്നു.  ആകാശിന് വേണ്ടി ഹാജരായ  അഭിഭാഷകൻ പി.രാജൻ നൽകിയ ഹരജിയും ഇന്നലെ പരിഗണിച്ചില്ല.  പ്രൊസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.രൂപേഷ് ഹരജി പരിഗണിക്കുന്നതിന് സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത.്

യൂത്ത് കോൺഗ്രസ് നേതാവായിരുന്ന  മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് മട്ടന്നൂർ പോലിസിന്റെ ആവശ്യ പ്രകാരം പബ്ലിക് പ്രൊസിക്യൂട്ടറാണ്  തലശ്ശേരി ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ  ഹരജി സമർപ്പിച്ചിരുന്നത.്  മട്ടന്നൂർ പോലിസ് ഇൻസ്പെക്ടർ എൻ.കൃഷ്ണന്റെ ആവശ്യ പ്രകാരം  ജില്ലാ  പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ അജിത്കുമാറാണ്     ഹരജി നൽകിയിരുന്നത.്   ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി  ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരുന്നത.്  ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ആകാശിനെ റിമാൻഡ് ചെയ്യണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. 

  2018 ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിന് സമീപത്തെ തട്ടുകടയിൽ ചായകുടിച്ച് കൊണ്ടിരിക്കുകയായിരുന്ന മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ ജീപ്പിലെത്തിയ സംഘം വെട്ടി കൊല്ലപ്പെടുത്തിയത്. ഷുഹൈബ് വധ കേസിൽ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി. ഏറെകാലം റിമാൻഡിലായ ആകാശിന് ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത.് സംഭവത്തിന് ശേഷം വിവാദത്തെ തുടർന്ന് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയെ പാർട്ടിയിൽനിന്ന് നേതൃത്വം പുറത്താക്കിയിരുന്നു.പാർട്ടിയിൽ നിന്ന് പുറത്തായിരുന്നെങ്കിലും പാർട്ടിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ ആകാശും സുഹൃത്തുക്കളും പോരാടുകയായിരുന്നു. സ്വർണ്ണകടത്ത് ഉൾപ്പെടെയുള്ള ക്രിമിനൽ സംഘത്തിലംഗമായിരുന്ന ആകാശ് തില്ലങ്കേരി സി.പി.എമ്മിന് കനത്ത വെല്ലുവിളി തന്നെ ഉയർത്തിയിരുന്നു. ഇതേ തുടർന്ന്  കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെയും സുഹൃത്ത് ജിജോ  തില്ലങ്കേരിയെയും മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. ഇരുവരും ഇപ്പോൾ വിയ്യൂർ ജയിലിൽ കഴിയുകയാണ്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News