സി എം രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, മൊഴി ഇ ഡി വിശദമായി പരിശോധിക്കും

കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്ത് മണിക്കൂറാണ് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രവീന്ദ്രനെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രവീന്ദ്രനെ ഇ.ഡി.ചോദ്യം ചെയ്തത്.
ഇന്നലെയും പത്തര മണിക്കൂര്‍ സി. എം രവിന്ദ്രനെ  ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴി, വാട്സപ്പ് ചാറ്റുകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. സി എം രവീന്ദ്രന്റെ മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടികളില്‍ തീരുമാനമെടുക്കാനാണ് ഇ.ഡിയുടെ നീക്കം.

 

Latest News