VIDEO - തേൾ വേണോ, തേൾ, ലേലത്തിൽ പിടിക്കാൻ ബുറൈദയിലേക്ക് വരൂ

ബുറൈദ - നഗരത്തിലെ സൂഖിൽ ഏതാനും പേർ തേളുകളെ ലേലത്തിൽ വിൽപന നടത്തിയത് കൗതുകമായി. തേളുകളെ സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളിലാക്കി കൊണ്ടുവന്നാണ് ഇവർ ലേലത്തിൽ വിൽപന നടത്തിയത്. തേളുകളെ വാങ്ങാൻ തയാറായും ആളുകൾ മുന്നോട്ടുവന്നു. 40 റിയാൽ മുതൽ 140 റിയാൽ വരെ നിരക്കിലാണ് തേളുകളെ ലേലത്തിൽ വിറ്റത്. ഒന്നിന് 50 റിയാൽ വിലയിൽ രണ്ടു തേളുകളെ താൻ വിൽപന നടത്തിയതായി കച്ചവടക്കാരിൽ ഒരാൾ പറഞ്ഞു. ബുറൈദയിലെ സൂഖിൽ തേളുകളെ ലേലത്തിൽ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Latest News