സിയയും സഹദും കുഞ്ഞിന് പേരിട്ടു, പ്രകാശിക്കുന്നവള്‍ എന്നര്‍ഥം

കൊച്ചി -  ട്രാന്‍സ് ദമ്പതികളായ സിയയും സഹദും വനിതാ ദിനത്തില്‍ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി. സബിയ സഹദ് എന്നാണ് കുഞ്ഞിന് പേരിട്ടത്. 'പ്രകാശിക്കുന്നവള്‍' എന്നാണ് സബിയയുടെ അര്‍ഥം.
തങ്ങളുടെ ജീവിതത്തില്‍ പ്രകാശം നിറച്ചവള്‍ക്ക് ഇതിനേക്കാള്‍ മനോഹരമായൊരു പേരില്ലെന്ന് സിയയും സഹദും പറഞ്ഞു. കുഞ്ഞ് ജനിച്ചതിന്റെ ഇരുപത്തിയെട്ടാം ദിവസവും വനിതാ ദിനവും ഒരുമിച്ച് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
ജനന സര്‍ട്ടിഫിക്കറ്റില്‍ സിയ കുഞ്ഞിന്റെ അമ്മയും സഹദ് അച്ഛനും ആകാന്‍ പോകുന്നതിന്റെ സന്തോഷവും ഇരുവരും ചടങ്ങില്‍ പങ്കുവെച്ചു. രണ്ടു പേര്‍ക്കും സര്‍ക്കാരിന്റെ ട്രാന്‍സ് ജന്‍ഡര്‍ ഐഡന്റി കാര്‍ഡ് ഉള്ളതിനാല്‍ ആഗ്രഹിച്ചതു പോലെ തന്നെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭിക്കും.

 

Latest News