അര്‍ധ സഹോദരനുമായുള്ള മകളുടെ അവിഹിത ബന്ധത്തെ എതിര്‍ത്തു, ഇരുവരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി


ഉന്നാവ് (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ അര്‍ധസഹോദരനുമായുള്ള അവിഹിതബന്ധത്തെ എതിര്‍ത്ത അമ്മയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിച്ചോടിയെങ്കിലും പൊലീസ് പിടികൂടി. ശിവം റാവത്ത്, തന്നു സിംഗ്  എന്ന പൂജ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയും അര്‍ധസഹോദരനും കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യ നിര്‍വ്വഹണത്തിന് ശേഷം ഒളിച്ചോടിയതും.

പുലര്‍ച്ചെ ഉറങ്ങുകയായിരുന്ന അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.  ശാന്തിസിംഗ് എന്ന സത്ര്ീയാണ് കൊല്ലപ്പെട്ടത്. ശാന്തി സിംഗിന്റെ മൂന്നാം വിവാഹത്തിലെ മകളാണ് 20കാരിയായ പൂജ. രണ്ടാം ഭര്‍ത്താവിന്റെ മകനാണ് ശിവം റാവത്ത്.  സദര്‍ കോട്വാലി പ്രദേശത്തെ മൊഹല്ല ബന്ധുഹാറിലെ വാടകവീട്ടിലാണ് ശാന്തി സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും മുഖത്തും കത്തികൊണ്ട് നിരവധി കുത്തേറ്റിരുന്നു. മകള്‍ പൂജയുടെ വിദ്യാഭ്യാസത്തിനായി നഗരത്തില്‍ വാടകയ്ക്കായിരുന്നു താമസം.  പെണ്‍കുട്ടിയുടെ മൊബൈല്‍ കോള്‍ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അര്‍ധസഹോദരന്‍ ശിവം റാവത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴി പ്രകാരം തന്നു സിംഗിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും അവിഹിത ബന്ധം ശാന്തി സിംഗ് കണ്ടെത്തിയതോടെയാണ് തന്നുവിനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Latest News