കൊല്ലം: പുനലൂര്‍ മുക്കടവില്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപം യുവതി രണ്ട് മക്കളെയുമെടുത്ത് കല്ലടയാറ്റില്‍ ചാടി. മൂന്ന് പേരും മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കല്‍ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജന്‍ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. പിറവന്തൂര്‍ കമുകുംചേരി ചരുവിള പുത്തന്‍ വീട്ടില്‍ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരുടെയും ശരീരത്തില്‍ സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹം പുനലൂര്‍ ഫയര്‍ഫോഴ്‌സാണ് കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചക്ക് ഒന്നരയോടെ യുവതിയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.






