ഞെട്ടിക്കുന്ന വീഡിയോ, ദല്‍ഹിയില്‍ കൂറ്റന്‍ കെട്ടിടം റോഡില്‍ നിലംപൊത്തി, ജനങ്ങള്‍ ജീവനും കൊണ്ടോടി

ന്യദൂല്‍ഹി- ദല്‍ല്‍ഹിയിലെ ഭജന്‍പുരയില്‍ കൂറ്റന്‍ കെട്ടിടം തകര്‍ന്നുവീണു. ഭജന്‍പുരയിലെ വിജയ പാര്‍ക്കിലെ ബഹുനില കെട്ടിടമാണ് തകര്‍ന്നത്.
കെട്ടിടം പൂര്‍ണമായും തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ല. വൈകിട്ട് മൂന്ന് മണിയോടെയാണ് കെട്ടിടം തകര്‍ന്നതായുള്ള വിവരം ലഭിച്ചതെന്നും അഗ്‌നിശമന സേന വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നിമിഷങ്ങള്‍ക്കകം കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ പ്രദേശവാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

Latest News