ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറി പി.ജി വിദ്യാർത്ഥിനി മരിച്ചു; 10 പേർക്ക് പരുക്ക്‌

തിരുവനന്തപുരം - തിരുവനന്തപുരം കല്ലമ്പലത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെ.ടി.സി.ടി കോളേജിലെ പി.ജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. പത്തു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 
 ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ്‌റ്റോപ്പിൽ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറി കാർ അപകടമുണ്ടാക്കിയത്.

Latest News