മുസ്‌ലിം ലീഗ് പ്ലാറ്റിന് ജൂബിലി സമ്മേളനം:  ചെന്നൈയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ 

കോഴിക്കോട്-മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ചെന്നൈയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍. വ്യാഴാഴ്ച ഉച്ച രണ്ടിന് മംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ഇതു കഴിഞ്ഞാല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഒരിടത്തും നിര്‍ത്തില്ല. ചെന്നൈ എഗ്മൂറില്‍ നിന്ന് സമ്മേളന വേദിയിലേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ബസ് സര്‍വീസുകളേര്‍പ്പെടുത്തി. 
 

Latest News