എനിക്കെതിരെ ആക്രമണമുണ്ടായാല്‍ ഇവരായിരിക്കും ഉത്തരവാദികള്‍; ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ഷുക്കൂര്‍ വക്കീല്‍

കാസര്‍ഗോഡ്  : തനിക്കെതിരെ കായികമായ ആക്രമണമുണ്ടായാല്‍ ഉത്തരവാദികള്‍ കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് ആയിരിക്കുമെന്ന് അഭിഭാഷകനും സിനിമാ താരവുമായ ഷുക്കൂര്‍ വക്കീല്‍. ഭാര്യയെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം ചെയ്ത ഷുക്കൂര്‍ വക്കീലിനെതിരെ കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് പുറത്തിറക്കിയ പ്രസ്താവന പങ്കുവച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഷുക്കൂര്‍ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നന്ദി.
പടച്ചവന്‍ അനുഗ്രഹിക്കട്ടെ .
എല്ലാ മനുഷ്യരെയും തുല്യരായി കാണുവാന്‍ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാനും ഉദ്ദേശിക്കുന്നില്ല.
അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .'' പ്രതിരോധം ' എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാള്‍ എന്നെ കായികമായി അക്രമിക്കുവാന്‍ തുനിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ്‌മെന്റ് ഇറക്കിയവര്‍ മാത്രമായിരിക്കും .നിയമ പാലകര്‍ ശ്രദ്ധിക്കുമെന്നു കരുതുന്നു.

 

Latest News