Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയില്‍ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു

പത്തനംതിട്ട :  മേലെ വെട്ടിപ്രത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അമിത വേഗത്തിലെത്തിയ കാര്‍ രണ്ട് ബൈക്കുകളെ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ കാര്‍ എതിര്‍വശത്ത് കൂടി വരികയായിരുന്ന ബൈക്കുകളെ ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി നാല് പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാജി,യും ശ്രീജിത്തും  മരണപ്പെടുകയായിരുന്നു.

 

Latest News