VIDEO കേരളത്തിലെ പതിവ് ദൽഹിയിലും; വിമാനത്തില്‍ നാലു കിലോ സ്വര്‍ണ ബിസ്‌കറ്റ് ഉപേക്ഷിച്ച നിലയില്‍

ന്യൂദല്‍ഹി- ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ സ്വര്‍ണ വേട്ട. യു.എ.ഇയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലെ ടോയ്‌ലെറ്റില്‍ സിങ്കിനു താഴെ ഒളിപ്പിച്ച നിലയില്‍ നാലു സ്വര്‍ണ ബിസ്‌കറ്റുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 1,95,72,400 രൂപ വിലവരുന്ന നാലു കിലോ തൂക്കമുള്ള ബിസ്‌കറ്റുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിമാനത്തിലെ ടോയ്‌ലെറ്റില്‍ സിങ്കിനു താഴെ ഒളിപ്പിച്ച സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദല്‍ഹി കസ്റ്റംസ് പുറത്തുവിട്ടു. രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

 

 

Latest News