മേല്‍ക്കൂര പൊളിച്ച് വീടിനുള്ളില്‍ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ച യുവാവ് പോലീസ് പിടിയിലായി

കൊല്ലം:  വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ച യുവാവ് പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി അമ്പിളിച്ചേഴത്ത് തെക്കെതില്‍ ശശാങ്കന്‍ എന്ന് വിളിക്കുന്ന സുജിത്തിനെയാണ് (26)പോക്സോ നിയമപ്രകാരം ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കയറി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടികളുടെ അച്ഛന്‍ ജോലിക്ക് പോയെന്നും അമ്മ പൊങ്കാലയിടാന്‍ പോയെന്നും മനസിലാക്കിയ പ്രതി വീട്ടിലെത്തി മേല്‍ക്കൂര പൊളിച്ച് അകത്തു കയറുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന ഇളയ പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പുറത്തേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ മൂത്തകുട്ടിയെ ആക്രമിച്ചു. കുട്ടികള്‍ ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടിയിലാകുകയായിരുന്നു.

 

Latest News