ആലപ്പുഴ - കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തുന്നതിനിടയില്‍ പോക്‌സോ കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലില്‍ വീട്ടില്‍ രാജേഷാണ് (35) പിടിയിലായത്. കഴിഞ്ഞ ദിവസം ഇലിപ്പക്കുളം കിണറു മുക്കിന് സമീപമാണ് സംഭവം.
2019 ല്‍ കായംകുളം പോലീസ് പോക്‌സോ കേസില്‍ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ് ഇയാള്‍.