VIDEO - പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി

തിരുവനന്തപുരം : വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംിഗിനിടെ ഉയരത്തിലുള്ള ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.  ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഇരുമ്പ് ദണ്ഡ് താഴിത്തിയാണ് ഫയര്‍ഫോഴ്‌സ് ഇവരെ രക്ഷപ്പെടുത്തിയത്. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് പാരാഗ്ലൈഡിംഗ് ഇന്‍സ്ട്രക്ടറായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും കുടുങ്ങിപ്പോയത്. ഇരുവരെയും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാരാഗ്ലൈഡിംിഗ് ഗതി മാറിയതാണ് അപകടത്തിന് കാരണം.

 

Latest News