സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് പോലീസിലാണ് രണ്ട് യുവതികള്‍ പരാതി നല്‍കിയത്. യുവതികളുടെ പരാതികളില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.

നഗരത്തിലെ ഫ്ളാറ്റില്‍ ശനിയാഴ്ചയാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പ്രതികളെ കുറിച്ചുള്ള ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്ക് വിളിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇവിടെയെത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Latest News