തൃശൂർ - ലോറി സ്കൂട്ടറിലിടിച്ച് തൃപ്രയാറിൽ അധ്യാപികക്കു ദാരുണാന്ത്യം. തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ അധ്യാപിക ചെന്ത്രാപ്പിനി സ്വദേശിനി നാസിനി(35)യാണ് മരിച്ചത്. തൃപ്രയാർ സെന്ററിന് വടക്ക് ഭാഗത്ത് വച്ച് അധ്യാപിക സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.