കോഴിക്കോട് - സി.ഐ.സി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രേഖാമൂലം അറിയിച്ചത് പ്രകാരം വാഫി, വഫിയ്യ സംവിധാനം പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങുകയാണെന്ന് ഓഫീസിൽ നിന്ന് അറിയിപ്പ്.
സി.ഐ.സി നിർവാഹകരും മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അവരവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കേണ്ടതും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പഠന പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതുമാണ്. സോഷ്യൽ മീഡിയയിലും മറ്റും ഇവ്വിഷയവുമായി ബന്ധപ്പെട്ട് ഇടപെടാതിരിക്കാൻ വീണ്ടും ഉണർത്തുന്നു. അമിതോക്തിയും വികാരപ്രകടനങ്ങളും മാന്യതയ്ക്ക് നിരക്കാത്ത വർണ്ണനകളും പാടേ ഉപേക്ഷിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നതായി ഓഫീസിൽനിന്ന് പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കി.