ദമാം- സൗദിയേയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ യിൽ സൗദിയിൽ നിന്നും ബഹ്‌റൈനിലേക്കു പോകുന്ന ഭാഗം ഇന്നലെ ഭാഗികമായി നിശ്ചലാവസ്ഥിയിലായി. പാലം പണിതതിനു ശേഷമുള്ള റെക്കോർഡ് യാത്രക്കാർ (136498യാത്രക്കാർ) കഴിഞ്ഞ ദിവസം പാലത്തിലൂടെ സഞ്ചരിച്ചതിനു തൊട്ടുപിറകെയാണ് ഈ നിശ്ചലാവസ്ഥയുണ്ടായത്. സൗദിയിൽ നിന്നും ബഹ്‌റൈനിലെത്താൻ ഇന്നലെ ഒരു മണിക്കൂറും എട്ടു മിനിറ്റുമെടുത്തപ്പോൾ തിരിച്ച് സൗദിയിലെത്താൻ വെറും എട്ടു മിനിറ്റ് മാത്രം മതിയായിരുന്നു. പാലത്തിലെ എമിഗ്രേഷൻ നടപടികളും മറ്റും പൂർത്തിയാക്കുന്ന ഏരിയയിൽ ഇന്നലെ മുതൽ വികസന പ്രവർത്തനങ്ങൾ നടക്കുമെന്ന് കിംഗ് ഫഹദ് കോസ് വേ അതോറിറ്റി അറിയിച്ചിരുന്നു, എമിേ്രഗഷൻ നടപടികളുടെ ലഘൂകരണവും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളലും ലക്ഷ്യമിട്ടാണ് അടുത്ത മൂന്നുമാസത്തേക്ക് പാലത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.