നാട്ടില്‍ പോകാന്‍ അനുവദിച്ചില്ല; സ്വയം വെടിവെച്ച വേലക്കാരി ആശുപത്രിയില്‍

മക്ക- സ്‌പോണ്‍സറുടെ വീട്ടില്‍ പാക്കിസ്ഥാനി വേലക്കാരിയുടെ ആത്മഹത്യാ ശ്രമം. സ്‌പോണ്‍സറുടെ കൈത്തോക്ക് ഉപയോഗിച്ച് 28 കാരി സ്വയം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ പരിക്കുകളുമായി യുവതിയെ സ്‌പോണ്‍സര്‍ ശിശ കിംഗ് ഫൈസല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. ആശുപത്രിയധികൃതര്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചു.
സ്വയം നിറയൊഴിച്ച് താന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് യുവതി ആശുപത്രിയില്‍ വെച്ച് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രോഗിയായ മകന്‍ ഉണ്ടായിട്ടും ലീവ് അനുവദിച്ച് നാട്ടില്‍ പോകുന്നതിന് സ്‌പോണ്‍സര്‍ അനുവദിക്കാത്തതിനാലാണ് താന്‍ ജീവനൊടുക്കുന്നതിന് ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. പാക്കിസ്ഥാന്‍കാരിയുടെ ജീവന്‍ രക്ഷിക്കുന്നതിന് കിംഗ് ഫൈസല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തീവ്രശ്രമം നടത്തിവരികയാണ്.
 

Latest News