എന്‍. ഐ. എ ഉദ്യോഗസ്ഥരുടെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പുത്തൂര്‍- എന്‍. ഐ. എ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനവും ബൈക്കും കൂട്ടിയിടിച്ച് കര്‍ണാടകയില്‍ ഒരാള്‍ മരിച്ചു. പുത്തൂര്‍ പോലീസ് കേസെടുത്തു. 

ബൈക്ക് യാത്രികന്‍ പണാജെയിലെ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൊടെ സ്വദേശി ബി. ലക്ഷ്മണ നായിക് (50) ആണ് മരിച്ചത്. പുത്തൂരില്‍ നിന്ന് അര്‍ളപ്പടവിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു നായിക്. 
എന്‍. ഐ. എ ഉദ്യോഗസ്ഥര്‍ സുള്ള്യയില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു.

Latest News