Sorry, you need to enable JavaScript to visit this website.

ജാമിയ മില്ലിയയില്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂദല്‍ഹി - ദല്‍ഹിയിലെ പ്രശസ്തമായ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല പ്രവേശന കലണ്ടര്‍ പുറത്തിറക്കി. നിലവില്‍, യൂണിവേഴ്‌സിറ്റി ബി.എ (ഓണേഴ്‌സ്), ബി.എസ്‌സി, ബികോം (ഓണേഴ്‌സ്), ബി.എഫ്.എ, ബിടെക്, ബിവോക് തുടങ്ങി 59 ബിരുദ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നു. 20 കോഴ്‌സുകളിലേക്കുള്ള പ്രവേശനം കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) വഴി നടത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഈ കോഴ്‌സുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ CUET, JMI ഫോമുകള്‍ പൂരിപ്പിക്കേണ്ടതുണ്ട്.
ജാമിയയില്‍ 10 വ്യത്യസ്ത ഫാക്കല്‍റ്റികളുണ്ട്: ആര്‍ക്കിടെക്ചര്‍ ആന്‍ഡ് എസ്തറ്റിക്‌സ്, ദന്തചികിത്സ, വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, ലാംഗ്വേജ്, നിയമം,

2022ല്‍, CUET വഴി 1,44,134 അപേക്ഷകള്‍ ജാമിയയ്ക്ക് ലഭിച്ചു, ഏറ്റവും കൂടുതല്‍ അപേക്ഷകളുള്ള ഏഴാമത്തെ കേന്ദ്ര സര്‍വകലാശാലയാണിത്.
കഴിഞ്ഞ വര്‍ഷം ജാമിയ മില്ലിയ ഇസ്ലാമിയയിലെ CUET വഴി 10 ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാത്രമാണ് നടന്നത്. 10 കോഴ്‌സുകള്‍ ഇവയായിരുന്നു: ബിഎ (ഓണേഴ്‌സ്) ടര്‍ക്കിഷ് ഭാഷയും സാഹിത്യവും, ബിഎ (ഓണേഴ്‌സ്) സംസ്‌കൃതം, ബിഎ (ഓണേഴ്‌സ്) ഫ്രഞ്ച് ആന്‍ഡ് ഫ്രാങ്കോഫോണ്‍ സ്റ്റഡീസ്, ബിഎ (ഓണേഴ്‌സ്) സ്പാനിഷ്, ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസ്, ബിഎ (ഓണേഴ്‌സ്) ഹിസ്റ്ററി, ബിഎ (ഓണേഴ്‌സ്) ഹിന്ദി , ബിഎ (ഓണേഴ്‌സ്) ഇക്കണോമിക്‌സ്, ബിഎസ്സി ബയോടെക്‌നോളജി, ബിവോക് (സോളാര്‍ എനര്‍ജി), ബിഎസ് സി ഓണേഴ്‌സ്) ഫിസിക്‌സ്.

നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാം (FYUP):

വരാനിരിക്കുന്ന അക്കാദമിക് സെഷനില്‍ ഒന്നിലധികം എക്‌സിറ്റ്, എന്‍ട്രി ഓപ്ഷനുകളുള്ള നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകള്‍ (FYUP) ജാമിയ മില്ലിയ ഇസ്ലാമിയ വാഗ്ദാനം ചെയ്യുന്നു. ഇത് 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ഭാഗമായിരുന്നു. സര്‍വകലാശാലയിലെ നിലവിലെ യുജി പ്രോഗ്രാമുകള്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുള്ളതാണ്.

മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്, എന്‍ട്രി ഓപ്ഷനുകള്‍ക്ക് കീഴില്‍, വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തിന് ശേഷം പുറത്തുകടന്നാല്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രണ്ട് വര്‍ഷത്തിന് ശേഷം വിടുന്നവര്‍ക്ക് ഡിപ്ലോമ്ക്കും മൂന്ന് കഴിഞ്ഞവര്‍ക്ക് ബാച്ചിലേഴ്‌സ് ബിരുദത്തിനും അര്‍ഹതയുണ്ട്. പൂര്‍ണ്ണമായ നാല് വര്‍ഷത്തിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ബഹുമതികളോ ഗവേഷണമോ സാധ്യമായ ബാച്ചിലേഴ്‌സ് ബിരുദത്തിന് അര്‍ഹതയുണ്ടാകൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.jmi.ac.in/admissions

 

Latest News