പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത യുവാക്കള്‍ പിടിയില്‍

കാണ്‍പൂര്‍- ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍. ശനിയാഴ്ചയാണ് ഡോക്ടര്‍ ദമ്പതികളുടെ മകളെ ഇന്‍സ്റ്റാഗ്രാം സുഹൃത്തായ വിനയ് ഠാക്കൂര്‍ എന്ന യുവാവ് കാണ്‍പുരിലെ കഫെയില്‍ പീഡനത്തിനിരയാക്കിയത്.
കുട്ടിയെ കഫെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ ലഹരി മരുന്നു കലക്കി നല്‍കി. തുടര്‍ന്നു പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴു പേരും ചേര്‍ന്നു കൂട്ടബലാത്സഗത്തിനിരയാക്കി. പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ കടിച്ചുമുറിവേല്‍പ്പിച്ച നിലയിലായിരുന്നു.

 

Latest News