Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ.ഐ.ടി വിദ്യാർഥിയുടെ ആത്മഹത്യ; ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ

മുംബൈ- ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാർത്ഥി ദർശൻ സോളങ്കി ആത്മഹത്യ ചെയ്തതിന് പിന്നിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കാരണമായിട്ടില്ലെന്ന് അന്വേഷണം നടത്താൻ രൂപീകരിച്ച കമ്മീഷന്റെ കണ്ടെത്തൽ. അക്കാദമിക് മികവ് മോശമാകുമോ എന്ന ഭയം കാരണമാണ് ആത്മഹത്യയെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ, ബി.ടെക് (കെമിക്കൽ) കോഴ്‌സിന്റെ ഒന്നാം വർഷ വിദ്യാർത്ഥിയായ ദർശൻ സോളങ്കി എന്ന 18കാരൻ ഫെബ്രുവരി 12ന് പൊവായിലെ കാമ്പസിലെ ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് മരിച്ചത്. 
പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിനാൽ വിവേചനം നേരിടുന്നതായി കുടുംബം അവകാശപ്പെട്ടിരുന്നു.
മരണവും സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫസർ നന്ദ് കിഷോറിന്റെ നേതൃത്വത്തിൽ 12 അംഗ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. സോളങ്കിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
 

Latest News