Sorry, you need to enable JavaScript to visit this website.

കിറ്റെക്‌സിന് തെലങ്കാനയിലും എതിര്‍പ്പ്, ചുളുവിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നെന്ന് കര്‍ഷകര്‍

ഹൈദരാബാദ്- കിറ്റെക്‌സിന്റെ കുട്ടികളുടെ വസ്ത്ര നിര്‍മാണ യൂണിറ്റിന്റെ വിപുലീകരണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത് തെലങ്കാനയിലെ കര്‍ഷകര്‍. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ഗീസുഗൊണ്ടയിലെ ശയാംപേട്ട് ഹവേലിയിലെ കര്‍ഷകരാണ് എതിര്‍പ്പുമായി രംഗത്ത് വന്നത്. ഏക്കറിന് 50 ലക്ഷം രൂപ വിപണി വിലയുള്ളപ്പോള്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് ഏക്കറിന് 10 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്ന് കര്‍ഷകര്‍ പറയുന്നു.
ഗീസുഗൊണ്ട, സംഗേം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാകതീയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1200 ഏക്കറില്‍ പ്രവര്‍ത്തനം തുടങ്ങിയ രണ്ട് യൂണിറ്റുകളിലൊന്നാണ് കിറ്റെക്‌സിന്റേത്. 187 ഏക്കര്‍ അനുവദിച്ചെങ്കിലും വാസ്തുവിന് അനുസൃതമായി അതിന്റെ കോമ്പൗണ്ട് ഭിത്തി പുനഃക്രമീകരിക്കാന്‍ 13.29 ഏക്കര്‍കൂടി അനുവദിക്കണമെന്ന് കമ്പനി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
കമ്പനിയുടെ അഭ്യര്‍ഥന മാനിച്ച്, റവന്യൂ ഉദ്യോഗസ്ഥരുടെ ഒരു സംഘം ശനിയാഴ്ച ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തങ്ങളുടെ കൈവശമുള്ളപ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് തങ്ങളുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകര്‍ നടപടി തടസ്സപ്പെടുത്തുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News