Sorry, you need to enable JavaScript to visit this website.

മകന്‍ തിരിഞ്ഞു നോക്കിയില്ല, സ്വത്തുക്കള്‍  ഗവര്‍ണര്‍ക്കെഴുതി നല്‍കി യു.പിയിലെ 80കാരന്‍ 

ലഖ്‌നൗ- കാലശേഷം സ്വത്തുക്കള്‍ ഗവര്‍ണര്‍ക്കെഴുതി കൊടുത്ത് വൃദ്ധ സദനത്തില്‍ കഴിയുന്ന എണ്‍പതുകാരന്‍. ഇതിനൊരു കാരണമുണ്ട്. മകനും മരുമകളും തന്നെ വേണ്ട രീതിയില്‍ പരിചരിക്കുന്നില്ലെന്നാരോപിച്ചാണ് യു.പിയിലെ  മുസാഫര്‍നഗര്‍ സ്വദേശിയായ 80കാരന്‍ തന്റെ 1.5 കോടിയുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ പേരില്‍ എഴുതി നല്‍കിയത്.   നാഥു സിംഗ് എന്ന കര്‍ഷകനാണ് തന്റെ മകനും മരുമകളും തന്നോട് നല്ല രീതിയില്‍ പെരുമാറുന്നില്ലെന്നും അതുകൊണ്ട് തന്നെ തന്റെ സ്വത്തുക്കള്‍ മകന് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയത്.
മുസാഫര്‍നഗറിലെ ബിരാള്‍ ഗ്രാമത്തില്‍ നിന്നുള്ള ഇയാള്‍ ഇപ്പോള്‍ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. മകനെ കൂടാതെ മൂന്ന് പെണ്‍മക്കളുമുണ്ട്. തന്റെ മക്കള്‍ തന്റെ സ്വത്തിന് അവകാശികളാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ മരണശേഷം തന്റെ പേരിലുള്ള ഭൂമിയില്‍ സര്‍ക്കാര്‍ സ്‌കൂളോ ആശുപത്രിയോ നിര്‍മിക്കണമെന്നും അഭ്യര്‍ഥിച്ചാണ് യുപി ഗവര്‍ണര്‍ക്ക് സ്വത്ത് കൈമാറാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.ഈ പ്രായത്തില്‍, എനിക്ക് എന്റെ മകനോടും മരുമകളോടും ഒപ്പം ജീവിക്കണമെന്നായിരുന്നു. പക്ഷേ അവര്‍ എന്നോട് നന്നായി പെരുമാറിയില്ല. അതുകൊണ്ടാണ് സ്വത്ത് ഗവര്‍ണര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അത് ശരിയായി ഉപയോഗിക്കും. ഇയാള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സ്വത്ത് വിട്ടുനല്‍കാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിംഗ് പറഞ്ഞു. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോലും കുടുംബത്തെ അനുവദിക്കുന്നില്ലെന്നാണ് നിലപാട്. സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തു, മരണ ശേഷം ഇത് ഗവര്‍ണറുടെ പേരിലാകും.

Latest News