Video: യെദ്യൂരപ്പയുടെ ഹെലികോപ്റ്ററിൽ സുരക്ഷാവീഴ്ച; ലാന്റിംഗ് തടസപ്പെട്ടു

ബംഗളൂരു- കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്ററിന് സുരക്ഷാ വീഴ്ച. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും കാരണം ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല. കലബുറഗിയിലാണ് സംഭവം. തുടർന്ന് ലാൻഡിംഗ് താൽക്കാലികമായി നിർത്തിവച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രൗണ്ട് വൃത്തിയാക്കിയ ശേഷം ഹെലികോപ്റ്റർ പിന്നീട് കലബുറഗിയിലെ ജെവർഗിയിലെ അതേ ഹെലിപാഡിൽ ഇറക്കി. സംഭവത്തിന്റെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.


ഹെലിപാഡിലുണ്ടായിരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ പറന്നുയർന്നതോടെ പൈലറ്റ് ലാന്റിംഗ് ഉപേക്ഷിക്കുയായിരുന്നു. അധികൃതർ ഹെലിപാഡ് വൃത്തിയാക്കുമ്പോൾ ഹെലികോപ്ടർ വായുവിൽ ചുറ്റിക്കൊണ്ടിരുന്നു. ഹെലികോപ്റ്റർ പിന്നീട് അതേ സ്ഥലത്ത് സുരക്ഷിതമായി ഇറക്കിയതായി കലബുറഗി പോലീസ് സൂപ്രണ്ട് ഇഷ പന്ത് പറഞ്ഞു. പാർട്ടിയുടെ 'ജനസനകൽപ യാത്ര'യിൽ പങ്കെടുക്കാൻ കലബുറഗിയിൽ എത്തിയതായിരുന്നു യെദ്യൂരപ്പ.
 

Latest News