Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഈ നമ്പറുകളുടെ കാര്യം അറിയോ

മക്ക- നിങ്ങളെ ബോധവൽക്കരിക്കൽ ഒരു ഉത്തരവാദിത്വമാണ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി  ഉൽപന്നങ്ങളുടെ കണ്ടെയ്‌നറുകളിലും ബോട്ടിലുകളിലും പായ്ക്കറ്റുകളിലും ടോയ്‌സുകളിലും കാണപ്പെടുന്ന നമ്പറുകളുടെ ഉദ്ദേശമെന്തെന്ന് മക്ക മുനിസിപ്പാലിറ്റി മലയാളം ന്യൂസിനോട് വ്യക്തമാക്കി. 
ജ്യൂസ്, വെള്ളം തുടങ്ങിയവയുടെ ബോട്ടിലുകളിൽ കാണപ്പെടുന്ന നമ്പർ 1 ബോട്ടിൽ താരതമ്യേന സുരക്ഷിതമാണെന്നും ഒരു പ്രാവശ്യത്തെ ഉപയോഗത്തിനു മാത്രമാണെന്നും സൂചിപ്പിക്കുന്നതിനാണ്.
കുട്ടികളുടെ കളിപ്പാട്ടങ്ങളിലും പാലുകളുടെ പായ്ക്കറ്റുകളിലും രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ രണ്ട് കണ്ടെയ്‌നർ സുരക്ഷിതമാണെന്നും പുനരുപയോഗത്തിനു യോഗ്യമാണെന്നും അറിയിക്കുന്നതിനാണ്. ഉള്ളിലേക്കു കാണാവുന്ന സുതാര്യ പായ്കറ്റുകളിലാണ് നമ്പർ 3 രേഖപ്പെടുത്താറുള്ളത്. വീണ്ടും ഉപയോഗിക്കാൻ യോഗ്യമല്ലാത്തതും വിഷാംശങ്ങളടങ്ങിയവയും അപകടകരവുമാണെന്ന് സൂചിപ്പിക്കുന്നതിനാണിത്. കുട്ടികളുടെ കളിപ്പാട്ടങ്ങളിലും ക്ലീനിംങ് മെറ്റിരിയൽസുകളുടെ കണ്ടെയ്‌നറുകളിലുമാണ് നമ്പർ 4 രേഖപ്പെടുത്താറുളളത്. താരതമ്യേന സുരക്ഷിതമാണെന്നും ഭക്ഷണ പദാർത്ഥങ്ങളല്ലാത്തവ സൂക്ഷിക്കാൻ വീണ്ടുമപയോഗിക്കാൻ യോഗ്യമാണെന്നും വ്യക്തമാക്കാനാണ്. 
നമ്പർ 5 ഭക്ഷണ പദാർത്ഥങ്ങളുടെ കണ്ടെയ്‌നറുകളിൽ സുരക്ഷിതമാണെന്നു അറിയിക്കുന്നു. നമ്പർ 6 ഭക്ഷണ പദാർത്ഥങ്ങളുടെ കണ്ടയ്‌നറുകളിൽ ഒരു പ്രവശ്യത്തെ ഉപയോഗത്തിനു മാത്രം എന്നും നമ്പർ 7 കുട്ടികൾക്കുള്ള ഫീഡിംങ് ബോട്ടിലുകളിൽ  ഏത് വിഭാഗത്തിലെന്ന് നിശ്ചയിക്കപ്പെടാത്തവയാണെന്ന് അറിയിക്കാനും ഉപയോഗിക്കുന്നു.


 

Latest News