തിരുവനന്തപുരം- ഗതികേടിന്റെ കൊടുമുടി, ശമ്പളം ഗഡുക്കളായി വാങ്ങാനും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ തയ്യാറായി. തൊഴിലാളിസംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ശമ്പളം ഗഡുക്കളായി വാങ്ങിത്തുടങ്ങി. ശമ്പളം ഒരുമിച്ച് മതിയെന്നുള്ളവര്‍ രേഖാമൂലം എഴുതിനല്‍കണമെന്ന നിര്‍ദേശം മാനേജ്‌മെന്റ് മുന്നോട്ടുവെച്ചെങ്കിലും 25,000 ജീവനക്കാരില്‍ ആരും തയ്യാറായില്ല.
ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ആദ്യഗഡുവായി 33.5 കോടി രൂപ വിതരണം ചെയ്തു. ഗഡുക്കളായി നല്‍കുന്നതിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ഇതോടെ ഇനിയെന്ത് സമരരീതി സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. സി.ഐ.ടി.യു. നേതാക്കള്‍ തിങ്കളാഴ്ച ചര്‍ച്ചയ്ക്കായി മന്ത്രി ആന്റണിരാജുവിനെ കാണുന്നുണ്ട്. കരാറിലില്ലാത്ത വ്യവസ്ഥയായതിനാല്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്തിമവിധി ഉണ്ടായിട്ടില്ല