തിരൂർ ബിവറേജസിന് മുന്നിൽ വെട്ടുകത്തിയുമായി കുടിയന്റെ പരാക്രമം

മലപ്പുറം-ജില്ലയിലെ തിരൂർ ചമ്രവട്ടം റോഡിലെ കെ.ജി.പടി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ വെട്ടുകത്തിയുമായി മദ്യപന്റെ പരാക്രമം. മദ്യം വാങ്ങാനെത്തിയവർക്ക് നേരെ ഇയാൾ കത്തി വീശി. രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം ഇന്നാണ് പുറത്തുന്നത്. അടുത്തുനിൽക്കുന്നയാളുടെ നേരേ പലതവണ കത്തിവീശി ഭീഷണിപ്പെടുത്തുന്നതും ഷർട്ടിൽ കുത്തിപ്പിടിച്ച് തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മാസങ്ങൾക്ക് മുമ്പും ഇതേ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ അക്രമം ഉണ്ടായിരുന്നു. മദ്യലഹരിയിലെത്തിയ യുവാക്കളായിരുന്നു ആക്രമണം നടത്തിയത്.
 

Latest News