തിരുവനന്തപുരം- കാന്‍സര്‍ കവര്‍ന്ന കുഞ്ഞുമോന്‍ മുഹമ്മദ് ഹലീലിന്റെ മരണം മുന്‍നിര്‍ത്തി നൗഷാദ് ബാഖവി ചിറയിന്‍കീഴ് ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
ഹലീലിന് ഇതായിരിക്കും നമ്മോട് പറയാനുണ്ടാകുകയെന്ന നിലയിലാണ് പോസ്റ്റ്. കുഞ്ഞുഹിലാല്‍ എഴുതിയ കുറിപ്പെന്നു കരുതിയാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നതെങ്കിലും അതിലെ ഉള്ളടക്കം എല്ലാവരേയും പിടിച്ചുലക്കുന്നതാണ്.
കണ്ണിന്റെയുള്ളില്‍ കടന്നു കൂടിയ കാന്‍സറിന്റെ വേരുകളും ആ വേദന ഹലീലിന് നല്‍കിയ തീരാവേദനയും നൗഷാദ് ബാഖവി തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
' എന്റെ മയ്യിത്തിന്റെ മുഖം ആരെയും കാണിക്കാത്തതാ നല്ലത്
എന്റെ കാന്‍സര്‍ തിന്ന കണ്ണുകള്‍ കണ്ട് ആരും ഭയന്ന് പോകരുത് '
ഞാന്‍ മുഹമ്മദ് ഹലീല്‍
എന്റെ സ്ഥലം മുവാറ്റുപുഴ ഈ റമളാനില്‍ ഞാന്‍ ഉണ്ടാകില്ല നിങ്ങള്‍ പ്രാര്‍ത്ഥിക്കണേ
ശഅബാന്‍ 9 ന് രാത്രി 11 ന് ഞാന്‍ മരണപ്പെടുകയാണ്..! വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുന്നേ അടക്കാന്‍ വസ്വിയ്യത്ത് ചെയ്യുന്നുണ്ട്. ഒത്തിരി ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു പക്ഷെ കണ്ണിന്റെയുള്ളില്‍ കാന്‍സറിന്റെ മാരകമായ അണുക്കള്‍ കടന്നുകൂടി
മുഖംപോലും വികൃതമായി അത് സാരമില്ല പക്ഷേ വേദന സഹിക്കാന്‍ കഴിയുന്നില്ല.
നല്ല കൂട്ടുകാരൊക്കെയുണ്ട് പക്ഷെ ഞാന്‍ പതിയെ പതിയെ അവരില്‍നിന്നും അകന്നിരുന്നു കാരണം ഞാന്‍ പെട്ടെന്ന് മരിക്കും എന്നറിയാം വെറുതേ അവരെ ദുഖ:ത്തിലാഴ്ത്തണ്ടല്ലോ
എന്റെ ഏറ്റവും വലിയ സങ്കടം ജീവന്റെ ജീവനായ ഉമ്മയേം ഉപ്പയേം ഓര്‍ത്തിട്ടാണ് ഒരു പാട് ശ്രമിച്ചു അവര്‍ പാവങ്ങള്‍ കണ്ടും കെട്ടിപ്പിടിച്ചും കളിച്ചും ചിരിച്ചും കൊതി തീര്‍ന്നില്ല. ഞാന്‍ അവര്‍ക്ക് വേണ്ടി സ്വര്‍ഗത്തില്‍ കാത്തിരിക്കും..
എനിക്കൊരു സൈക്കിളുണ്ട് അതിലൂടെ പറക്കാന്‍ കൊതിയുണ്ടായിരുന്നു പക്ഷെ എന്റെ അവസ്ഥ അതിന് പറ്റിയതല്ലല്ലോ.. ഞാന്‍ ഉപ്പാനോട് പറഞ്ഞിട്ടുണ്ട് അത് കൊടുത്ത് ആ കാശ് ഒരു യത്തീമിന് കൊടുക്കാന്‍.
എല്ലാരും എന്റെ മാതാപിതാക്കള്‍ക്ക് ദുആചെയ്യണേ....
ഇന്നലെ മരണപ്പെട്ട മുഹമ്മദ് ഹലീലിന് നമ്മളോട് പറയാന്‍ ഉള്ളത് ഇതായിരിക്കും..
എനിക്ക് നിങ്ങളോട് പറയാന്‍ ഉള്ളത്
'അല്ലാഹു തന്ന കണ്ണ് സൂക്ഷിക്കണേ എപ്പോഴും മൊബൈലും ഹറാമും മാത്രമാകാതെ ഇടയ്ക്ക് ഖുര്‍ആനിലേക്കൊക്കെ ഒന്ന് നോക്കിക്കോണേ.. ഇപ്പോള്‍ അതിന്റെ വില നമുക്കറിയില്ല...
അല്ലാഹു മുഹമ്മദ് ഹലീലിന് സ്വര്‍ഗ്ഗം നല്‍കട്ടെ... മാതാ പിതാക്കള്‍ക്ക് ക്ഷമ നല്‍കട്ടെ... ആമീന്‍
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)