Sorry, you need to enable JavaScript to visit this website.

കൂട്ടുകാരികൾക്കൊപ്പം കറങ്ങാൻ അനുവദിക്കണം; സൗദിയിൽ നിക്കാഹിന് പെൺകുട്ടികളുടെ ആവശ്യം

ജിദ്ദ-അറേബ്യൻ രാജ്യങ്ങളിൽ വിവാഹിതരാകുന്ന പെൺകുട്ടികൾക്ക് പ്രത്യേകം അവകാശങ്ങളില്ല എന്നാണ് പൊതുവെ ചിലരെല്ലാം ഉയർത്താറുള്ളത്. എന്നാൽ, മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാണ് സൗദി അടക്കമുള്ള അറേബ്യൻ രാജ്യങ്ങളിലെ പെൺകുട്ടികളുടെ അവകാശങ്ങൾ. വിവാഹകാര്യത്തിൽ ഉപാധികൾ വെക്കുന്ന കാര്യത്തിൽ സൗദി പെൺകുട്ടികൾ ഈയിടെ കൂടുതൽ അവബോധമുള്ളവരാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലെല്ലാം വിവാഹക്കരാറിൽ വധുവിനും വരനും പ്രത്യേകമായി നിബന്ധനകൾ വെക്കാനുള്ള അവകാശം നിലവിലുണ്ട്. വിവാഹ ശേഷം ജോലിക്ക് പോകുന്നതിനോ പഠന തുടരുന്നതിനോ വിലക്കുണ്ടാകരുത്, സ്വന്തമായി വീടുവേണം, ഭർത്താവ് മറ്റൊരു വിവാഹം ചെയ്യരുത്, സ്വന്തമായി കാർ വേണം, വീട്ടു ജോലിക്കാരിയുടെ സേവനം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ഇതേവരെ പെൺകുട്ടികൾ മുന്നോട്ടുവെച്ചിരുന്ന ആവശ്യം. 
എന്നാൽ പുതുതായി മറ്റൊരു നിബന്ധന കൂടി ഇപ്പോൾ പെൺകുട്ടികൾ മുന്നോട്ടുവെക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാഹശേഷം കൂട്ടുകാരികളോടൊപ്പം കറങ്ങുന്നതിന് തടസ്സം നിക്കരുത് എന്നാണ് ഇപ്പോൾ യുവതികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്ന്. സൗദിയിൽ നിരവധി വിവാഹത്തിന് കാർമ്മികത്വം വഹിക്കുന്ന അബ്ദുല്ല മഅശിയാണ് ഇക്കാര്യം പറഞ്ഞത്. വിവാഹ സാക്ഷ്യപത്രങ്ങളുടെ നടപടിക്രമങ്ങളും മറ്റും സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഘൂകരിച്ചത് വധൂവരന്മാർക്ക് സഹായകരമാണെന്നും സമൂഹത്തിന്റെ അഭിരുചിയിൽ വരുത്തുന്ന മാറ്റം എല്ലാ മേഖലയിലും പ്രതിഫലിച്ചിട്ടുണ്ടെന്നും അൽ മഅശി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിൽ അടുത്തിടെ വിവാഹിതരായ ദമ്പതികൾ വിവാഹ കരാറിൽ രേഖപ്പെടുത്തുന്ന വ്യവസ്ഥകൾ സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളിൽ വിലക്കുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പലതും നിലവിൽ അർദ്ധപരമ്പരാഗതമായി മാറിയിരിക്കുന്നു. ഡ്രൈവ് ചെയ്യുന്നത് തടയരുത് എന്നും പെൺകുട്ടികൾ ആവശ്യപ്പെടുന്നു. ഉയർന്ന തലത്തിലുള്ള അവബോധവും നിയമപരമായ വശങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളും വിവാഹത്തിന്റെ അടിസ്ഥാനകാര്യങ്ങളും വ്യവസ്ഥകളും മാറ്റുന്നതിന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സംഭാവന നൽകിയിട്ടുണ്ട്.
 

Latest News