കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക്  ശമ്പളത്തിന്റെ പാതി ആദ്യ ഗഡുവായി കിട്ടി 

കോഴിക്കോട്- കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്. ഇന്ന് രാവിലെയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടില്‍ പണം ലഭിച്ചത്. രാത്രിയിലാണ് ശമ്പള വിതരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
താല്‍ക്കാലിക ആശ്വാസമായാണ് ആദ്യ ഗഡു വിതരണം ചെയ്തത്. അഞ്ചാം തീയതി ശമ്പളം ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ജീവനക്കാര്‍. ഇന്നലെ രാത്രി വരെ ശമ്പളം നല്‍കുന്ന കാര്യം പ്രതിസന്ധിയിലായിരുന്നു. രാത്രിയോടെ കെ.എസ്.ആര്‍.ടി.സിക്കുള്ള ജനുവരിയിലെ സര്‍ക്കാര്‍ വിഹിതമായ 50 കോടിയില്‍നിന്ന് 30 കോടി അനുവദിച്ചതിനെ തുടര്‍ന്നാണ് ശമ്പളം നല്‍കാനായത്.ആദ്യ ഗഡുവായി 60-70 ശതമാനം തുക നല്‍കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്മെന്റ്. എന്നാല്‍ സര്‍ക്കാര്‍ വിഹിതം പൂര്‍ണമായും കിട്ടാത്തതിനെ തുടര്‍ന്നാണ് 50 ശതമാനം നല്‍കാന്‍ തീരുമാനിച്ചത്.

Latest News