നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; ഡ്രൈവർ ഉറങ്ങിയെന്ന് സംശയം

Read More

ഇടുക്കി - തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 20 പേർക്ക് പരുക്ക്.  നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപമാണ് ബസ് മറിഞ്ഞത്. 
 ബസ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസിന്റെ ഒരു ടയർ സമീപത്തെ ഓടയിൽ കുടുങ്ങി മറിയുകയായിരുന്നു. അപകടസമയത്ത് 30-ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. കണ്ടക്ടറുടെ കൈയ്ക്കും കാര്യമായ പരുക്കുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽനിന്ന് ലഭിച്ച വിവരം. പരിക്കേറ്റ എല്ലാവരും കോതമംഗലം ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News