Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ കോവിഡിന് സമാനമായ പനി പടരുന്നു

ന്യൂദൽഹി- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതര ലക്ഷണങ്ങളോടെയുള്ള ഫഌ പടരുന്നു. കോവിഡിന്റെ രണ്ടു തരംഗങ്ങൾക്ക് ശേഷവും സമാന ലക്ഷണങ്ങോടു കൂടി പനിയും ചുമയും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എച്ച്3എൻ2 വൈറസിന്റെ ഉപവകഭേഗദമാണ് പനിക്കു കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് വ്യക്തമാക്കി. കടുത്ത പനിയും ചുമയും ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയവരിൽ പലരിലും ഈ വൈറസ് ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു, മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തിന്റെ പല ഭാഗത്തും വൈറസ് പടർന്നു പിടിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 
    കടുത്ത ചുമയെ തുടർന്നുള്ള പനിയുമാണ് സാധാരണ ലക്ഷണങ്ങൾ. പലരിലും ദിവസങ്ങളോളും നീണ്ടു നിൽക്കുന്ന രോഗലക്ഷണങ്ങളും ഉണ്ട്. രോഗ ലക്ഷണങ്ങൾ കടുത്തത് ആയിരിക്കും. നിരവധി ദിവസങ്ങളോളും നീണ്ടു നിൽക്കുകയും ചെയ്യും. പനി ഭേദമായാലും രോഗ ലക്ഷണങ്ങൾ ദിവസങ്ങളോളം നീണ്ടു നിൽക്കുമെന്ന് വൈറോളജി വിദഗ്ധൻ ഡോ. അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.     എന്നാൽ, നിലവിലെ പനിക്കു കാരണമാകുന്ന വൈറസ് ജീവാപായമുണ്ടാക്കുന്നത് അല്ലെന്നാണ് ഡോ. അനിത രമേഷ് ചൂണ്ടിക്കാട്ടി. എന്നാൽ, പലരിലും ശ്വാസ തടസം ഉൾപ്പടെ ഗുരുതര ലക്ഷണങ്ങൾ കണ്ടു വരുന്നുണ്ട്. ചില രോഗ ലക്ഷണങ്ങൾ കോവിഡ് ലക്ഷണങ്ങളുടേതിന് സമാനവുമാണ്. എന്നാൽ, പനി വന്നവരിൽ ടെസ്റ്റ് ചെയ്തവർ എല്ലാവരും തന്നെ നെഗറ്റീവ് ആണെന്നും ഡോ. രമേഷ് ചൂണ്ടിക്കാട്ടി. 
    പനി ബാധിക്കുന്നവർ കർശന ജാഗ്രത പുലർത്തണമെന്ന് ഐ.സി.എം.ആറും നിർദേശിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടിക്കുന്നവർ അനിയന്ത്രിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് ഐഎംഎയും നിർദേശിച്ചിട്ടുണ്ട്. കടുത്ത ആന്റിബയോട്ടിക്കുകൾക്കു പകരം രോഗ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള സാധാരണ മരുന്നുകൾ നൽകിയാൽ മതിയെന്ന് ഐഎംഎ ഡോക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. 
    അസിത്രേമൈസിൻ ഉൾപ്പടെയുള്ള കോവിഡ് കാലത്ത് ഉപയോഗിച്ചിരുന്ന മരുന്നുകൾ പനിബാധിതർ ഉപയോഗിച്ചു വരുന്നതായി കണ്ടിട്ടുണ്ട്. അതിനാൽ കൃത്യമായ രോഗ നിർണയത്തിനും ഡോക്ടർമാരുടെ ഉപദേശം അനുസരിച്ചും മാത്രമേ മരുന്നുകൾ കഴിക്കാവും എന്നും ഐഎംഎ നിർദേശിച്ചു.      
    
 

Latest News