കൊല്ലം ചവറയിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ചവറ- കൊല്ലം ചവറയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചവറ തട്ടാശ്ശേരി നടുവിലയ്യത്ത് വീട്ടിൽ മെൽവിൻ ഡെയിലിൽ റിട്ട. ഐ.ആർ.ഇ ജീവനക്കാരൻ ജോൺ വിക്ടർ (85) റെജീന ജോൺ (75) എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്(ശനി) രാവിലെ 11 മണിക്കാണ് ഇരുവരെയും വീടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൻ മെൽവിന്റെ വീട്ടിലായിരുന്നു  ഇരുവരും താമസം. നാല് ദിവസം മുമ്പ് മരുമകളും മക്കളും കൊല്ലത്തെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആരും എടുക്കാത്തതിനെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 

Latest News