Sorry, you need to enable JavaScript to visit this website.

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 9 മുതൽ: ഹയർ സെക്കൻഡറി പത്തിന്; ഒരുക്കങ്ങളെല്ലാം റെഡി- മന്ത്രി വി ശിവൻകുട്ടി

Read More

- സമ്മർദ്ദങ്ങൾ അതിജയിക്കാൻ 'വി ഹെൽപ്പ്' പദ്ധതി തുടങ്ങി, കുട്ടികൾക്ക് മധ്യവേനലിൽ അഞ്ച് കിലോ അരി നൽകും.

തിരുവനന്തപുരം - എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും പരീക്ഷ് മാർച്ച് 9ന് തന്നെ തുടങ്ങുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈമാസം 9 മുതൽ 29 വരെയാണ് പരീക്ഷ. എല്ലാ പരീക്ഷകളും രാവിലെ 9.30ന് ആരംഭിക്കും. 
 ഇത്തവണ 2960 കേന്ദ്രങ്ങളിലായി 4.19 ലക്ഷം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. പകൽച്ചൂട് പരിഗണിച്ച് അടുത്ത വർഷം മുതൽ പരീക്ഷ നേരത്തെയാക്കാൻ ആലോചനയുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 മൂല്യനിർണയം 70 ക്യാമ്പുകളിൽ ഏപ്രിൽ 3 മുതൽ 24വരെ നടക്കും. 18,000-ത്തിൽ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.
 ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് പത്തിന് ആരംഭിച്ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30ന് പരീക്ഷ ആരംഭിക്കും. ഹയർ സെക്കൻഡറിക്ക് 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. 
 ഹയർ സെക്കൻഡറി മൂല്യനിർണയം 80 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ നടക്കും. 25,000 അധ്യാപകരെയാണ് ഇതിനായി നിയോഗിക്കുക. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും. സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 13ന് തുടങ്ങി 30ന് അവസാനിക്കും.
 വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവിധതരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം 'വി ഹെൽപ്പ്' എന്ന  ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഫോണിൽ കൗൺസലിങ് സഹായം ലഭ്യമാകും. 180 042 528 44 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ എല്ലാ കുട്ടികൾക്കും മധ്യവേനൽ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നൽകും. മാർച്ച് 20 മുതൽ മുതൽ അരി വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest News