തൃപ്പുണിത്തറയില്‍ ലോട്ടറിക്കടയ്ക്ക്  തീയിട്ടു, ഒരാള്‍ അറസ്റ്റില്‍ 

കൊച്ചി-എറണാകുളം തൃപ്പുണിത്തറയില്‍ ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പുണിത്തറയിലെ മീനാക്ഷി ലോട്ടറിസ്നാണ് പെട്രോള്‍ ഒഴിച്ച് തീ ഇട്ടത്. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകീട്ട് ആറരയ്ക്കാണ് സംഭവം. തൃപ്പുണിത്തറ സ്വദേശി രാജേഷ് മീനാക്ഷി ലോട്ടറിസ് എന്ന ലോട്ടറി വില്‍പന സ്ഥാപനം താന്‍ കത്തിക്കുമെന്ന് ആദ്യം വീഡിയോ ചിത്രീകരിച്ചു. ശേഷം ആറരയോടെ കയ്യില്‍ പെട്രോള്‍ കുപ്പിയുമായി ലോട്ടറി കടയിലേക്ക് എത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ച് തീ ഇട്ട ശേഷം തിരികെ പോവുകയും ചെയ്തു. ചെറുകിട ലോട്ടറി കച്ചവടക്കാര്‍ക്ക് ഭീഷണിയാണെന്ന് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്.

Latest News