സെക്രട്ടറിക്ക് എസ്ഡിപിഐ ബന്ധം; ആലപ്പുഴയില്‍ സിപിഎമ്മില്‍ നിന്ന് 38 അംഗങ്ങള്‍ രാജിവച്ചു

ആലപ്പുഴ- ആലപ്പുഴ സിപിഐഎമ്മില്‍ കൂട്ട രാജി. 38 അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പ്രതിഷേധം. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്ഡിപിഐ നേതാവെന്നാണ് രാജിവച്ചവരുടെ പരാതി. രാജിവച്ചത്ത് ചെറിയനാട് സൗത്തില്‍ നിന്നുള്ളവരാണ്. രാജിവച്ചവരില്‍ 4 ബ്രാഞ്ച് സെക്രട്ടറിമാരുണ്ട്. ജില്ലാ സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. ഷീദ് മുഹമ്മദ് പകല്‍ സിപിഐഎം രാത്രി എസ്ഡിപിഐയെന്നാണ് രാജിവച്ചവരുടെ ആരോപണം. ഷീദ് മുഹമ്മദിന്റെ വാര്‍ഡില്‍ ജയിച്ചത് എസ്ഡിപിഐ ആണ്. ഒത്തുകളിയെന്ന് രാജിവച്ചവര്‍ പറയുന്നു.
സിപിഐഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുണ്ട്. ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഐഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് രാജിവച്ചവര്‍ ആരോപിക്കുന്നു. ജില്ലാ സെക്രട്ടറിക്ക് നേരിട്ട് രാജിയും സംസ്ഥാന നേതൃത്വത്തിന് പരാതിയും വിട്ട് നില്‍ക്കുന്നവര്‍ നല്‍കിയിട്ടുണ്ട്.

Latest News