ജിദ്ദയിൽ ഇടവേളക്ക് ശേഷം വീണ്ടും മഴ; മക്കയും നനഞ്ഞു

ജിദ്ദ- ചെറിയ ഇടവേളക്ക് ശേഷം ജിദ്ദയിൽ വീണ്ടും മഴ. ഇന്ന് (വെള്ളി) വീണ്ടു മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വൈകിട്ട് ആറുമണിയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. കഴിഞ്ഞ മാസം പെയ്ത മഴയുടെ അത്രയും ശക്തമല്ലെങ്കിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. കഴിഞ്ഞ മാസമാണ് ജിദ്ദയിൽ കാര്യമായ മഴ ലഭിച്ചത്. മഴ ഫെബ്രുവരി അവസാനത്തോടെ തീരുമെന്നും ജിദ്ദ അടക്കമുള്ള പ്രദേശങ്ങൾ ഉഷ്ണ കാലാവസ്ഥയിലേക്ക് മാറുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 
മക്കയിലും വെള്ളിയാഴ്ച മഴ പെയ്തു. മക്ക-ജിദ്ദ ഹൈവേയിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് ഇതുവഴി യാത്ര ചെയ്തവർ മലയാളം ന്യൂസിനോട് പറഞ്ഞു. ജിദ്ദയിലെ വിവിധ ജില്ലകളിലും സാമാന്യം നല്ല മഴ ലഭിച്ചു.
 

Latest News